സ്കൂൾ വരാന്തയിൽ ദുരൂഹ സാഹചര്യത്തിൽ 16 കാരൻ മരിച്ച സംഭവം ; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് ക്രൈംബ്രാഞ്ച്
കൽപ്പറ്റ : സ്കൂൾ വരാന്തയിൽ ദുരൂഹ സാഹചര്യത്തിൽ 16 കാരൻ മരിച്ച സംഭവത്തിൽ പ്രതിയുടെതെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. കൽപ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ഷിജു (16) വിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖചിത്രമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്.
2018 ഡിസംബർ 31 ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിന്റെ പിറകുവശത്തെ വരാന്തയിലാണ് കുട്ടിയെ സംശയകരമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. 2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്.
രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ വയനാട് ക്രൈംബ്രാഞ്ചിനെ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്ന ആളുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ക്രൈംബ്രാഞ്ച് അറിയിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്.
SP CRIME BRANCH: 9497996944
DYSP CRIME BRANCH: 9497990213, 9497925233