സർവകാല റെക്കോർഡും തകർത്ത് സ്വർണവില : ഇന്ന് പവന് 320 രൂപ കൂടി
കൽപ്പറ്റ : സംസ്ഥാനത്ത് പുതിയ റെക്കോർഡ് ഇട്ട് സ്വർണ വില. ഇന്ന് പവന് 47,000 രൂപ കടന്നു.
സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന രേഖപ്പെടുത്തി. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 47,080 രൂപയായി. ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു ഗ്രാമിന് 5,885 രൂപയാണ് ഇന്നത്തെ വില.
ശനിയാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചിരുന്നു. വ്യാഴാഴ്ചയും പവന് 600 രൂപ വർധിച്ചിരുന്നു.