വില്‍പ്പനക്കായി സൂക്ഷിച്ച 20 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍
കല്‍പ്പറ്റ: വില്പനക്കായി സൂക്ഷിച്ച 20 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയില്‍. പടിഞ്ഞാറത്തറ കൂനംകാലായില്‍ കെ.ആര്‍ മനു (52) ആണ് പിടിയിലായത്.
ഡ്രൈഡേ വില്പനക്കായി സൂക്ഷിച്ച മദ്യവുമായി വയനാട് എക്‌സ്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റിവ് ഓഫീസര്‍ എം.ബി ഹരിദാസനും സംഘവുമാണ് ഇാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കല്പറ്റ എക്‌സ്സൈസ് റൈഞ്ചില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധന സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി എന്‍ ശശികുമാര്‍, ഉണ്ണികൃഷ്ണന്‍ കെ. എ, നിഷാദ്. വി ബി, സുരേഷ് എം പങ്കെടുത്തു.