നാലാംമൈലില്‍ അടച്ചിട്ടിരുന്ന വീടിന് തീപിടിച്ചു : വീട്ടുപകരണങ്ങൾ കത്തി നശിച്ചു
മാനന്തവാടി : നാലാംമൈലില്‍ അടച്ചിട്ടിരുന്ന വീടിന് തീപിടിച്ചു. തിരിക്കോടന്‍ ഇബ്രാഹിമിന്റെ വീടിനാണ് ഇന്ന് വൈകുന്നേരം 6 മണിയോടെ തീ പിടിച്ചത്. വീടിന്റെ ഒരു മുറിയില്‍ നിന്നും തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് തീ അണച്ചത്. വീട്ടിലെ താമസക്കാര്‍ വീട് പൂട്ടി ബന്ധുവീട്ടില്‍ പോയ സമയത്താണ് തീ പടര്‍ന്നത്.
കോണ്‍ക്രറ്റ് വീട്ടിലെ ഒരു മുറിയിലുണ്ടായിരുന്ന വീട്ടുപകരണങ്ങളെല്ലാം തീയില്‍ കത്തി നശിച്ചു. മാനന്തവാടിയില്‍ നിന്നും ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമെത്തിയാണ് തീ പൂര്‍ണ്ണമായി അണച്ചത്.