ഇന്ന് ഒറ്റയടിക്ക് 600 രൂപ കൂടി ; പുതിയ റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില
സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയർന്ന വില. സ്വർണത്തിന്റെ രാജ്യാന്തര വില 2020 ഡോളർ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്.
സര്‍വകാല റെക്കോഡിലാണ് പവൻ വില. 45,880 രൂപയായിരുന്നു ഇന്നലെ വില.
നവംബര്‍ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വര്‍ധിച്ചത്.
പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണ്ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്‍റെ സൂചനകളും, ചൈനയില്‍ പുതിയ പനി പടരുന്നതായുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി.