മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവിലയില്‍ ഇന്ന് വർധന
കൽപ്പറ്റ : സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5710 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കുറച്ച് ദിവസങ്ങളായി 45000 രൂപയ്ക്ക് മുകളിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് റെകോര്‍ഡ് നിരക്ക്.
ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,880 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 80 രൂപയായി ഉയര്‍ന്നു. അതേസമയം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് വിപണി വില.