കുതിച്ചുചാട്ടത്തിനിടെ സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ തുടർന്ന് സ്വർണവില
വമ്പൻ കുതിച്ചുചാട്ടത്തിന് ശേഷം സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 320 രൂപ ഒറ്റയടിക്ക് കൂടിയിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്. നവംബറിലെ ഏറ്റവും വലിയ വില വർധനവാണ് ഇന്നലെ ഉണ്ടായത്. ഒക്ടോബറിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയെങ്കിലും പിന്നീട് വില കുറയുന്നതാണ് കണ്ടത്. നവംബർ 4 മുതൽ വില കുറഞ്ഞു.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4640 രൂപയുമാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.