April 4, 2025

വടുവഞ്ചാലിന് സമീപം പുലി കോഴിക്കൂട്ടിൽ കുടുങ്ങി 

Share

 

മേപ്പാടി : വടുവൻചാലിനു സമീപം കാടാശ്ശേരിയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. കോൽക്കളത്തിൽ ഹംസയുടെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രി 11:30 ഓടെയായിരുന്നു സംഭവം. പുലിയെ വനം വകുപ്പ് പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പ്രാഥമിക പരിശോധനകളും നടത്തി. കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതിനാൽ പ്രദേശവാസികൾ ഭീതിയിലായിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.