പനമരം ടൗണിലെ അനധികൃത കെട്ടിട നിർമാണം : കർശന നടപടി സ്വീകരിക്കണം – നിർമാണ തൊഴിലാളി യൂണിയൻ ( സി.ഐ.ടി.യു )
പനമരം : പനമരം ടൗണിലെ അനധികൃത കെട്ടിട നിർമാണത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പനമരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇവിടെ കെട്ടിടങ്ങൾ പുതുക്കിപണിയുന്നത്. കെട്ടിടം പണിയുമ്പോൾ പാർക്കിംഗിനായി നിജപ്പെടുത്തിയ സ്ഥലത്ത് പിന്നീട് കെട്ടിടം കൂട്ടിച്ചേർത്ത് പണിയുകയാണ്. കൃത്യമായ പരിശോധനകൾ ഇല്ലാതെ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നുമുണ്ട്. ബന്ധപ്പെട്ടവർ കെട്ടിട നമ്പർ നൽകുന്നതിന് മുമ്പ് കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തണം. അനധികൃത കൂട്ടിച്ചേർക്കലുകൾ പൊളിച്ച് നീക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
നിർമാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ ട്രഷറർ കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഷിജു, എ.ജോണി, ടി.എം. ഉമ്മർ കെ.എം.ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ജോളി, കെ.കെ.ചന്ദ്രൻ തുടങ്ങിയവർ സാംസാരിച്ചു.
ഭാരവാഹികളായി : കെ.സി. ജബ്ബാർ (സെക്രട്ടറി), വി.എ. കുര്യൻ (പ്രസിഡണ്ട് ), കെ.കെ.ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.