ആദിവാസി മേഖലയിലുള്ളവരെ അവഹേളിച്ചു ; പ്രതികരിച്ച യുവ നേതാവിനെതിരെ തട്ടിപ്പ് കേസ് ഉണ്ടെന്ന് വ്യാജ പ്രചരണം
മാനന്തവാടി : ആദിവാസി മേഖലയിലുള്ളവരെ അവഹേളിച്ചതിനെതിരെ പ്രതികരിച്ചതിന് യുവനേതാവിന് എതിരെ തട്ടിപ്പ് കേസ് ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ ചാനൽ അടച്ച് പൂട്ടണമെന്ന്. റിയൽ ഫോക്കസ് പ്രൊഡക്ഷൻ ഡയറക്ടറും, സാമൂഹ്യ -രാഷ്ട്രീയ നേതാവുമായ പി.എം ശ്യാമിന് എതിരെയാണ് വ്യാജ പ്രചരണം ഉണ്ടായത്. വ്യാജ പ്രചരണം നടത്തിയ സ്വകാര്യ വാർത്താ ചാനലിനെതിരെ യുവാവ് പനമരം പോലീസിൽ പരാതി നൽകി.
2020 -ൽ ടിക്ക് ടോക്ക് താരങ്ങളിൽ ചിലർ ആദിവാസി വിഭാഗങ്ങളിലുള്ളവരെ അവഹേളിച്ചതിനെതിരെ ശ്യാം നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിവാസി മേഖലയിലെ തന്റെ പ്രവർത്തനത്തിൽ വിറളിപൂണ്ട ചിലർ നടത്തിയ ഗൂഢാലോചനയാണ് ഈ വ്യാജ പ്രചരണം എന്ന് ശ്യാം പറഞ്ഞു. ആദിവാസി മേഖലയിൽ ശക്തമായി പ്രവർത്തിക്കുമെന്നും, ആരുടെയും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും, ഉടനെ മാനനഷ്ടം കൂടി ചേർത്ത് കേസ് കൊടുക്കുമെന്നും ശ്യാം പറഞ്ഞു.