September 20, 2024

സ്വര്‍ണവിലയിൽ വൻ ഇടിവ് : ഇന്ന് ഒറ്റയടിക്ക് 320 രൂപ കുറഞ്ഞു

1 min read
Share

 

കൽപ്പറ്റ : സംസഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. നവംബര്‍ 4 മുതല്‍ 620 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 44,560 രൂപയാണ്.

 

കഴിഞ്ഞ മാസം സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 45,920 വരെയെത്തിയ സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5570 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4620 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.