നടവയൽ സി.എം കോളേജിൽ സംഘർഷം: പ്രിൻസിപ്പാളെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കോളേജിൽ ഉപരോധസമരം നടത്തുന്നു
പനമരം : നടവയൽ സി.എം കോളേജിൽ സംഘർഷം. കെ.എസ്.യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിനിടെ വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ മർദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ കെ.എസ്.യു ബത്തേരി മണ്ഡലം ട്രഷറർ സ്റ്റെൽജിൻ പി.ജോണിനെ പനമരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് കെ.എസ്. യു പ്രവർത്തകർ കോളേജിൽ ഉപരോധസമരം തുടങ്ങി. പ്രിൻസിപ്പാളെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്.