സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് : മാറ്റമില്ലാതെ വെള്ളി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5635 രൂപയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരു പവൻ സ്വര്‍ണത്തിന്റെ വില 45,080 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് വില പത്ത് രൂപ കുറഞ്ഞ് ഗ്രാമിന് 4670 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5650 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപ കുറഞ്ഞ് 45,200 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ ഇടിഞ്ഞ് 4680 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയും ഇടിഞ്ഞ് 37,440 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. അതേസമയം, ശനിയാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു വില.