സ്വര്‍ണവില താഴേക്ക് : തുടർച്ചയായ മൂന്നാം ദിനവും ഇടിവ്
കൽപ്പറ്റ : സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. നവംബറിലെ ആദ്യ ദിവസമായ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന് 45,120 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5640 രൂപയാണ് നിരക്ക്. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4675 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സാധാരണ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 77 രൂപയായി. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല, 103 രൂപയുമാണ് വിപണി വില. ശനിയാഴ്ച റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണമെത്തിയ ശേഷം തിങ്കളാഴ്ച മുതലാണ് വിലയില്‍ ഇടിവ് തുടങ്ങിയത്.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 45,360 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5670 രൂപയുമായിരുന്നു വിപണി വില. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4700 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,600 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.