210 ഗ്രാ കഞ്ചാവുമായി വില്പനക്കാരന്‍ പിടിയില്‍
പുല്‍പ്പള്ളി : കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ വയനാട് യൂണിറ്റും, ബത്തേരി റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബാബുരാജും സംഘവും ഇന്ന് രാവിലെ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവ്, ഡിപ്പോ കടവ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 210 ഗ്രാം കഞ്ചാവുമായി വില്‍പ്പനക്കാരനെ പിടികൂടി.
തലപ്പുഴ സ്വദേശി രാജു (76) വാണ് പിടിയിലായത്. ഇയാള്‍ മാനന്തവാടി ടൗണിലും മറ്റും കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന ആളാണ്. പ്രിവന്റീവ് ഓഫീസര്‍ സോമന്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ, സുമേഷ് വി.എസ്, വിനു.ഇ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.