പെരിക്കല്ലൂരിൽ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
പുൽപ്പള്ളി : കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടിയും, വയനാട് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ് ഇൻസ്പെക്ടർ ബിൽജിത്തും സംഘവും പുൽപ്പള്ളി പെരിക്കല്ലൂർകടവ്, ഡിപ്പോകടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 45 ഗ്രാം ഗഞ്ചാവുമായി യുവാവിനെ പിടികൂടി.
തമിഴ്നാട് മധുര സ്വദേശി ആർ. പ്രകാശ് (26) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസ് എടുത്തു. പ്രിവന്റീവ് ഓഫീസർ കെ. സോമൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, വി.എസ് സുമേഷ്, ഇ. വിനു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.