ലൈസൻസില്ല: കൽപ്പറ്റയിലെ എം.ആർ.ഐ.സ്കാനിംഗ് കേന്ദ്രം ആരോഗ്യ വകുപ്പ് പൂട്ടിച്ചു
കൽപ്പറ്റ : രേഖകളില്ലാതെ പ്രവർത്തിച്ചിരുന്ന സ്കാനിംഗ് സെൻ്റർ അടച്ചുപൂട്ടിച്ചു. ആരോഗ്യ വകുപ്പ് ഡോക്ടർ ഷാജീസ് ഡയഗ്നോസ്റ്റിക്സ് സെൻറർ ആണ് സീൽ ചെയ്തത്. കൈനാട്ടിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മാസം 27 ന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. വീണ്ടും പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് DMO യുടെ നടപടി.
8 വർഷമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തങ്ങൾ നിയമാനുസൃതമുള്ള ലൈസൻസിന് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് നടപടി ഉണ്ടായതെന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു.