കുതിപ്പിനൊടുവിൽ വിശ്രമിച്ച് സ്വർണവില : ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ. ഒരു പവൻ സ്വർണത്തിന് 45,440 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5,680 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1987 ഡോളർ എന്ന ലെവലിലേക്ക് വില കുതിച്ചു.
ഇസ്രായേൽ-ഹമാസ് യുദ്ധമാണ് പ്രവചനങ്ങൾ കാറ്റിൽ പറത്തി സ്വർണ വില കുതിക്കാൻ കാരണം. മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന ആശങ്കകൾ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ആക്കം കൂട്ടി. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) ഡിസംബറിലെ ഗോൾഡ് ഫ്യൂച്ചർ കോൺട്രാക്‌ട് 10 ഗ്രാമിന് 60,824 രൂപയിലാണ്. ഇന്ന് 10 ഗ്രാമിന് 60,968 രൂപ എന്ന ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,988 ഡോളറിലാണ്.
എംസിഎക്‌സിൽ ഇന്ന് വെള്ളി വില കിലോ ഗ്രാമിന് 71,799 രൂപയിൽ ഉയർന്ന്, കിലോയ്ക്ക് 71,896 രൂപ എന്ന ഉയർന്ന നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയിൽ വെള്ളി വില ഔൺസിന് 22.95 ഡോളറാണ്. യുഎസ് ട്രഷറി വരുമാനം കുതിച്ചുയർന്നു. യുഎസ് ഡോളറിൻെറ മൂല്യത്തിലും വർധനയുണ്ട്. .. യുഎസ് ഡോളർ സൂചിക രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 106.76 എന്ന ലെവലിലാണ്.