വയനാട് സ്വദേശിയായ യുവാവിനെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി
കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൽപ്പറ്റ പെരുന്തട്ട മന്ദേപുരം നിയാസ് (26) നെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
ജില്ലയില്‍ പ്രവേശിക്കുന്നതിനു ഇയാള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ജില്ലാ പോലീസ് മേധാവി പദം സിംഗിന്റെ ശിപാര്‍ശയില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജാണ് നിയാസിനെതിരേ കാപ്പ ചുമത്തി ഉത്തരവായത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി എട്ടു കേസുകളില്‍ പ്രതിയാണ് നിയാസെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.