വീണ്ടും വില ഉയർന്നു ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 45,320 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1973 ഡോളറിലാണ് വില. ഇന്നലെ പവന് 80 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 45,320 രൂപയായി മാറിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5,665 രൂപയായിരുന്നു വില.
ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തെ തുടർന്നാണ് സ്വർണ വില കുതിക്കുന്നത്. ഡോളർ കരുത്താർജിച്ചതിനെ തുടർന്ന് മങ്ങിയ സ്വർണ വിലയിൽ തിരുത്തലുകൾ ഉണ്ടാകാൻ സംഘർഷം കാരണമായി. സമീപകാലത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് സ്വർണ വില.
പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിഞ്ഞാൽ സ്വർണ വില വീണ്ടും കുതിക്കാം. ഗോൾഡ് ബുള്ളിയനും അടുത്തിടെയായി ഡിമാൻഡ് ഉയർന്നിരുന്നു. ആഗോള സാമ്പത്തിക വളർച്ച, രാഷ്ട്രീയ പ്രതിസന്ധികൾ, മറ്റ് കറൻസികൾക്കെതിരെ ഡോളറിൻെറ കരുത്ത് തുടങ്ങിയവ സ്വർണവിലയെ ബാധിക്കും.
അതേസമയം, വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 77.50 രൂപയാണ് വില. എട്ടു ഗ്രാം സ്വർണത്തിന് 620 രൂപയാണ് വില. ഒരു കിലോഗ്രാമിന് 77,500 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 78,000 രൂപയായിരുന്നു വില.