April 18, 2025

പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Share

 

പുൽപ്പള്ളി : പെരിക്കല്ലൂർക്കടവ് മരക്കടവ് റോഡിൽ 236 ഗ്രാം കഞ്ചാവുമായി ബൈക്ക് യാത്രക്കാരായ യുവാക്കൾ പിടിയിൽ. മേപ്പാടി സ്വദേശികളായ പൂത്തക്കൊല്ലി പാടിയിലെ ശിവപ്രസാദ് (22), മുക്കിൽ പീടിക കാലടിയിൽ വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (20) എന്നിവരെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന KL57 H 3979 നമ്പർ മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു. ഇരുവർക്കുമെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.

 

പുൽപള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി.ജി സാജൻ, എ.എസ്.ഐ ഫിലിപ്പ്, സിവിൽ പോലീസ് ഓഫീസർമാരായ അസീസ്, അയ്യപ്പൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.