ചെതലയത്തെ നടുക്കിയ ദാരുണരംഗം : ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി
പുൽപ്പള്ളി : ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. പുല്‍പ്പള്ളി ചെതലയം ആറാംമൈൽ നെല്ലിപ്പറ്റക്കുന്ന് അടിവാരം പുത്തന്‍പുരയ്ക്കല്‍ ഷാജു (54) ആണ് ഭാര്യ ബിന്ദു (49), മകന്‍ ബേസില്‍ (27) എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. ബിന്ദുവിന്റെ മൃതദേഹം വീടിന്റെ താഴത്തെ നിലയില്‍ കിടപ്പുമുറിയിലും, ബേസിലിന്റേത് ഹാളിലുമാണ് ഉണ്ടായിരുന്നത്. മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ വിഷം അകത്തുചെന്നു മരിച്ച നിലയിലായിരുന്നു ഷാജുവിന്റെ മൃതദേഹം.
അമ്മയേയും സഹോദരനേയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തിലുണ്ടായിരുന്ന മകള്‍ അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതവും ആത്മഹത്യയിലും ഞെട്ടലിലാണ് ചെതലയം നിരാസികൾ. മദ്യപാന ശീലമുള്ള ഷാജു കുടുംബ വഴക്കിനെ തുടര്‍ന്ന് കുറച്ച് നാളുകളായി കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. പോലീസ് കേസുകളെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കുന്നതിന് ഷാജുവിന് നിയമ തടസവമുണ്ടായിരുന്നു. മൂന്ന് മാസം മുന്‍പ് മകളുടെ വിവാഹ സമയത്ത് നല്ല രീതിയില്‍ ആയിരുന്നെങ്കിലും പിന്നീട് വീണ്ടും പ്രശ്‌നങ്ങളുണ്ടാകുകയും വീട്ടില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരികയുമായിരുന്നു.
ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ഷാജു ഭാര്യ ബിന്ദുവിനേയും, മകന്‍ ബേസിലിനേയും വെട്ടിക്കൊലപ്പെടുത്തിയതായാണ് സൂചന. പിന്നീട് വിഷം കഴിച്ച ശേഷം മുകളിലെ മുറിയില്‍ തൂങ്ങി മരിക്കുകയും ചെയ്തു.