കാണാതായ യുവാവ് കൽപ്പറ്റയിലെ ലോഡ്ജിൽ മരിച്ച നിലയിൽ
കൽപ്പറ്റ : കാണാതായ യുവാവിനെ കൽപ്പറ്റയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. മീനങ്ങാടി ചീരാംകുന്ന് താമരച്ചാലിൽ ഷിജോ (42) ആണ് മരിച്ചത്.
കഴിഞ്ഞ 17 മുതൽ ഇയാളെ കാണാതായിരുന്നു. വ്യാഴാഴ്ച വരുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. കഴിഞ്ഞ ദിവസം കുടുംബം പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഇതിനിടെയാണ് കൽപ്പറ്റയിലെ സ്വകാര്യ ലോഡ്ജിൽ മരണപ്പെട്ടെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. വിഷം അകത്ത് ചെന്നാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.