ചെതലയത്ത് ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
ബത്തേരി : ചെതലയത്ത് ഭാര്യയേയും മകനെയും വെട്ടികൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥനായ ഷാജി വെട്ടികൊലപ്പെടുത്തിയത്. തുടർന്ന് ഷാജി വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായാണ് വിവരം.
ഇന്ന് പുലർച്ചെയാണ് സംഭവം. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.