മാനന്തവാടിയിൽ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.
മാനന്തവാടി : മാനന്തവാടിയിൽ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പള്ളിക്കൽ കല്യാണത്തും പള്ളിക്കല്‍ മഹല്ലില്‍ താഴെ ഭാഗം ചേമ്പിലോട് ജംഗ്ഷനില്‍ താമസിക്കുന്ന എടവെട്ടന്‍ ജാഫര്‍ (42) ആണ് കുഴഞ്ഞുവീണു മരിച്ചത്. മാനന്തവാടി ടൗണില്‍ ചുമട്ടുതൊഴിലാളിയായിരുന്നു. ജോലിക്കിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. പിതാവ്: അമ്മദ്, മാതാവ്: ആസ്യ. ഭാര്യ: നജ്മത്ത്. മക്കള്‍: ഇര്‍ഫാന്‍, റിഫ, റിദ. സഹോദരങ്ങള്‍: നസീറ, അസീന.