തുടർച്ചയായ രണ്ടാംദിനവും സ്വർണവിലയിൽ ഇടിവ്
43,000 രൂപയിലേക്ക് തിരികെയെത്തി സംസ്ഥാനത്തെ സ്വർണ വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 കുറഞ്ഞ് ഗ്രാമിന് 5,495 രൂപയിലും പവന് 43,960 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപയും പവൻ 240 രൂപയും കുറഞ്ഞ് ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് തിങ്കളാഴ്ച്ച വ്യാപാരം നടന്നത്.
സ്വര്‍ണ വില കുത്തനെ ഇടിഞ്ഞുകൊണ്ടായിരുന്നു ഈ മാസം തുടങ്ങിയത്. സെപ്തംബര്‍ ഇരുപത്തിനാലിന് 44,240 രൂപയുണ്ടായിരുന്ന പവന് ഒക്‌ടോബര്‍ അഞ്ചിന് 41, 920 ലെത്തിയിരുന്നു. പത്ത് ദിവസം കൊണ്ട് രണ്ടായിരം രൂപയിലധികമാണ് കുറഞ്ഞത്. സ്വര്‍ണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് സുവര്‍ണാവസരമായിരുന്നു ഇത്. എന്നാല്‍ ഈ മാസം അഞ്ച് മുതല്‍ വില വീണ്ടും കുതിച്ചുയരാൻ തുടങ്ങി.
ഈ മാസം നാലാം തീയതി പവന് 1100 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ വില 44,320 ആയി ഉയര്‍ന്നു. ഇതിനുപിന്നാലെ വീണ്ടും സ്വര്‍ണ വില കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വരുംദിവസങ്ങളില്‍ വില വീണ്ടും കുറയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 47,960 ആയി. ഗ്രാമിന് 50 രൂപ കുറഞ്ഞു. 5,995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.