അഫ്ഗാനെ പിടിച്ചുകുലുക്കി വീണ്ടും ഭൂകമ്പം ; 6.3 തീവ്രത രേഖപ്പെടുത്തി
ഹെറാത്ത് : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം. ഞായറാഴ്ച രാവിലെ എട്ടിനാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
പടിഞ്ഞാറൻ പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തിന് 33 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്ബത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആദ്യചലനം നടന്ന് 20 മിനിറ്റിനുശേഷം റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി.
ഒക്ടോബര്‍ ഏഴിന് രാജ്യത്ത് കനത്ത നാശം വിതച്ച ഭൂകമ്പമുണ്ടായ അതേ മേഖലയിലാണ് വീണ്ടും ഭൂചലനമുണ്ടായത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1400 പേര്‍ക്കാണ് അന്ന് ജീവൻ നഷ്ടമായത്. തുടര്‍ന്ന് എട്ട് ശക്തമായ തുടര്‍ചലനങ്ങളും ഹെറാത്തിന്‍റെ അതേ ഭാഗത്തെ കുലുക്കി.
ദുരന്തത്തിന് ഒരാഴ്ച ശേഷവും ഭൂരിഭാഗം താമസക്കാരും ഇപ്പോഴും വീടിന് പുറത്താണ് കഴിയുന്നത്.