September 20, 2024

പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

1 min read
Share

 

പുൽപ്പള്ളി : കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടിയും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനും പാർട്ടിയും പെരിക്കല്ലൂർ കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി.

 

 

250 ഗ്രാം ഗഞ്ചാവുമായി വടകര അഴിയൂർ ബൻസീറാസ് വീട്ടിൽ. കെ.കെ അൻസീർ (32) നെയും, 60 ഗ്രാം ഗഞ്ചാവുമായി മാഹി പഴയ കലരോത്ത് വീട്ടിൽ പി. സഫീർ (35 )നെയും അറസ്റ്റു ചെയ്തു.

 

പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. കേസ് എടുത്തു. സന്തോഷ് കെ.ജെ, സുമേഷ് പി.എസ്, ഷിന്റോ സബാസ്റ്റ്യൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.