September 20, 2024

ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

1 min read
Share

 

പുൽപ്പള്ളി : സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് ടീമും, കേരള എക്സൈസ് മൊബൈൽ ഇന്റർവേഷൻ യൂണിറ്റും സംയുക്തമായി പെരികല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 150 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.

 

കോഴിക്കോട് ചെറുവണ്ണൂർ നെടുങ്കടമ്പ് വയൽ കുന്നത്ത് പറമ്പ് വീട്ടിൽ ഇസാഹക് ( 27 ) ആണ് അറസ്റ്റിലായത്. KL13Q 1483 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു.

 

പ്രിവന്റീവ് ഓഫീസർ വി.എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സി.പി. ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ബിനു എം.എം, ധിനിഷ് .എം.എസ് എന്നിവരും ഉണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.