ഇസ്രായേല്‍ – ഹമാസ് യുദ്ധം മുറുകുന്നു ; പടക്കപ്പലയച്ച് അമേരിക്ക
ഇസ്രായേല്‍ ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗാസയില്‍ 500 ലധികം ഹമാസ് തീവ്രവാദികളെ അക്രമിച്ചെന്ന് ഇസ്രായേല്‍. ഒറ്റ രാത്രി കൊണ്ടാണ് ഇസ്രായേല്‍ ആക്രമണം തൊടുത്തുവിട്ടത്. 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതായി ഹമാസും 2500 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു .
മൂന്ന് ദിവസം മുമ്ബ് ആരംഭിച്ച യുദ്ധത്തെ റഷ്യ – ഉക്രൈൻ യുദ്ധത്തിന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ ഏറ്റുമുട്ടലായാണ് ലോകം കാണുന്നത്.
ഹമാസ് ആക്രമണത്തില്‍ 1500 ലധികം ഇസ്രായേലുകാര്‍ക്ക് പരിക്കേറ്റു . 700 ഇസ്രായേലികളടക്കം ഇതു വരെ 1100 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സൈനിക കമാൻഡര്‍ അടക്കം പലരേയും ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. തിരിച്ചടി കനക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ശക്തവും നീണ്ടു നില്‍ക്കുന്നതുമായ യുദ്ധത്തെ നേരിടാൻ ഹമാസ് എല്ലാ വിധ തയ്യാറെടുപ്പുകള്‍ക്കും ഒരുങ്ങി കൊള്ളൂവെന്ന് നെതന്യാഹു വെല്ലുവിളി നടത്തി. അതേ സമയം ഇസ്രായേലിന് സൈനിക പിന്തുണയുമായി അമേരിക്ക എത്തി. പടക്കപ്പലുകളും, യുദ്ധവിമാനങ്ങളും സൈനിക സഹായവും അമേരിക്ക വാഗ്ദാനം ചെയ്തു.