May 20, 2025

ഇന്ന് മാറ്റമില്ല : വീഴ്ചയില്‍ വിശ്രമിച്ച്‌ സ്വര്‍ണവില ; ഒരാഴ്ചകൊണ്ട് ഇടിഞ്ഞത് 1880 രൂപ

Share

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,260 രൂപയിലും പവന് 42,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,320 രൂപയിലും പവന് 42,560 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഫെബ്രുവരി 3 ന് ശേഷമുള്ള കുറഞ്ഞ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് ഒരാഴ്ചകൊണ്ട് 1880 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്.

വെള്ളിയുടെ വിലയിലും മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 4 രൂപ കുറഞ്ഞിട്ടുണ്ട്. വിപണി വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.