കല്‍പ്പറ്റയിൽ 515 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ പിടികൂടി : 30000 രൂപ പിഴ ഈടാക്കി
കൽപ്പറ്റ : ജില്ലാ എന്‍ഫോര്‍സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കല്‍പ്പറ്റയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 515 കിലോഗ്രാം നിരോധിച്ച പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ പിടിച്ചെടുക്കുകയും 30,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തുളള താജ് ഹോട്ടല്‍, ഗോള്‍ഡന്‍ ഹൈപ്പര്‍ സെന്റര്‍, ഫ്രഡ്‌സ് സ്റ്റോര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ നിരോധിച്ച പ്ലാസ്റ്റിക്ക് അടങ്ങുന്ന പേപ്പര്‍ ഗ്ലാസ്, പ്ലേറ്റ്, ക്യാരി ബാഗുകള്‍, സ്പൂണുകള്‍, തെര്‍മോക്കോള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തത്.
എന്‍ഫോര്‍ഴസ്‌മെന്റ് ടീം ലീഡര്‍ ജോസ് തോമസ്, കല്‍പ്പറ്റ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സി.എ.വിന്‍സെന്റ്, എന്‍ഫോഴ്‌സ് മെന്റ് ഓഫീസര്‍ അനൂപ് കിഴക്കേപ്പാട്ട്, ടീം മെമ്പര്‍ പി.എച്ച് മുഹമ്മദ് സിറാജ്., പി.ജെ ജോബിച്ചന്‍, പോലീസ് ഓഫീസര്‍ സി ചന്ദ്രന്‍.എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശേധന നടത്തിയത്.