കൽപ്പറ്റ മുനിസിപ്പൽ പരിധിയിലുള്ള മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു
കൽപ്പറ്റ : സൃഷ്ടിഗ്രന്ഥശാലയും കൽപ്പറ്റ ജി വി എച്ച് എസ് എസിലെ എൻ എസ് എസ് യൂണിറ്റ്, എസ് പി.സി.യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ 2023 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കൽപ്പറ്റ ജി.വി.എച്ച്.എസിൽ സാദരം 23 എന്ന പേരിൽ കൽപ്പറ്റ മുനിസിപ്പൽ പരിധിയിലുള്ള മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു.
കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനംചെയ്തു. കൽപ്പറ്റ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ എം.കെ ഷിബു അദ്ധ്യക്ഷത വഹിച്ചു. സൃഷ്ടി ഗ്രന്ഥശാല പ്രസിഡന്റ് എ.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു,കൽപ്പറ്റ മുനിസിപ്പാലിറ്റി ശുചിത്വ അംബാസിഡർ അബു സലീം ഉപഹാര സമർപ്പണവും ക്ലീൻ മുണ്ടേരി ഉദ്ഘാടനവും നിർവഹിച്ചു.
കൽപ്പറ്റ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.അജിത, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ: എ.പി. മുസ്തഫ, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഓ. സരോജിനി, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ, കൽപ്പറ്റ മുനിസിപ്പൽ സെക്രട്ടറി അലി അസ്‌കർ, ക്ലീൻ സിറ്റി മാനേജർ കൽപ്പറ്റ മുനിസിപ്പാലിറ്റി വിൻസെന്റ്, കൽപ്പറ്റ ജി.വി.എച്ച്.എസ് പ്രിൻസിപ്പാൾ സജീവൻ പി.റ്റി , വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ഡി.എം. സിന്ധു, ലൈബ്രറി കൗൺസിൽ വൈത്തിരി താലൂക്ക് സെക്രട്ടറി സി എം.സുമേഷ്, എച്ച്.എസ് നഗർ റസിസൻസ് അസോസിയേഷൻ പ്രസിഡന്റ്, എം സുനിൽകുമാർ, ശാന്തിനഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി തുളസീധരൻ, പോലീസ് ഹൗസിങ്ങ് കോളനി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശിവദാസൻ, എ.സ്.ഐ. ജയകുമാർ,ആശ്രയ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ .വാസു, പി.കെ അബു, റസാഖ് കൽപ്പറ്റ, സി.കെ.നൗഷാദ്, ജസ്റ്റിൻ ജോർജ്, രഞ്ജിത്ത്.കെ., ഗീതാമണി, ഷിനോജ്.എൻ.എസ്, സി.ജയരാജൻ, ശ്രീജിത്ത് വാകേരി എന്നിവർ സംസാരിച്ചു.