പനമരത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒട്ടോറിക്ഷ തട്ടി കാൽനടയാത്രികന് പരിക്ക്
പനമരം : ഒട്ടോറിക്ഷ തട്ടി കാൽനടയാത്രികന് പരിക്കേറ്റു. പൂതാടി സ്വദേശി വൈക്കത്ത് വീട്ടിൽ പീതാംബരനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പനമരം വലിയ പാലം ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പ്രാഥമിക ചികിത്സക്കായി പനമരം സി.എച്ച്.സി.യിൽ പ്രവേശിപ്പിച്ചു.