കണ്ണാടിമുക്കിൽ പാലുമായി വന്ന വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു : ഡ്രൈവർക്ക് പരിക്ക്
പനമരം : കൊയിലേരി – മാനന്തവാടി റൂട്ടില്‍ കൈതക്കൽ കണ്ണാടിമുക്കില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന വാഹനമാണ് ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവര്‍ കണിയാമ്പറ്റ സ്വദേശി പ്രദീപന് നിസാര പരിക്കേറ്റു. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.