തുടർച്ചയായ നാലാംദിനവും സ്വർണവിലയിൽ ഇടിവ് : 43000 ത്തിന് താഴെ
സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു. നാല് ദിവസംകൊണ്ട് 1040 രൂപയുടെ ഇടിവാണ് സ്വർണവിലയിലുണ്ടായത്. ഇതോടെ 43000 ത്തിന് താഴേക്ക് എത്തിയിട്ടുണ്ട് വിപണിയിൽ സ്വർണവില.
ഇന്ന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 42,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5365 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4438 രൂപയുമാണ്.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞ് 77 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.