റബ്ബര്‍ ടാപ്പിംഗിന് പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികനെ മാന്‍കൂട്ടം ഇടിച്ചു വീഴ്ത്തി
പുല്‍പ്പള്ളി : റബ്ബര്‍ ടാപ്പിംഗിന് പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികനെ മാന്‍ കൂട്ടം ഇടിച്ചു വീഴ്ത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി നടുക്കുടിയില്‍ ശശാങ്കന്‍ (62) ആണ് അപകടത്തില്‍ പെട്ടത്.
ഇന്ന് രാവിലെ 6 മണിയോടെ വണ്ടിക്കടവ് വച്ചായിരുന്നു സംഭവം. തോട്ടത്തില്‍ നിന്ന് കൂട്ടമായി ഓടിയിറങ്ങിയ മാന്‍ കൂട്ടം ശശാങ്കന്റെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശശാങ്കനെ തലയ്ക്കും വലതുകൈയ്ക്കും പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.