September 20, 2024

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ് : ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 840 രൂപയാണ് പവന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,120 രൂപയാണ്. മാർച്ച് 17 ന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന വിലയിലേക്ക് എത്തുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5390 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4458 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞ് 77 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.