സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ ഇടിവ് : രണ്ട് ദിവസത്തിനിടെ 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
സെപ്റ്റംബര്‍ 13,14 തീയതികളിലും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു.