ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പുല്‍പ്പള്ളി : എക്‌സൈസ് മൊബെല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരും, ബത്തേരി റെയിഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി പുല്‍പ്പള്ളി പെരിക്കല്ലൂര്‍, മരക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മരക്കടവ് ഡിപ്പോ ഭാഗത്ത് വെച്ച് ബൈക്കില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി.
പാടിച്ചിറ പാറേക്കാട്ടില്‍ ഡിനില്‍ സാബു (24), മഞ്ചേരി കാവന്നൂര്‍ കുളത്തിങ്കല്‍ അഭിജിത് ടി.കെ (20 ) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 102 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്തിയ കെ.എല്‍ 52 ആര്‍ 7855 ബൈക്കും കസ്റ്റഡിയിലെടുത്തു.
പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഡിനില്‍സാബു.