സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വർധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ്. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 80 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 43,960 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ പത്ത് രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 5,495 രൂപയാണ് വില. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,720 രൂപയും ഒരു പവൻ സ്വര്‍ണത്തിന് വില 45760 രൂപയുമായിരുന്നു.