സംസ്ഥാനത്ത് രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് : 44000ത്തിന് താഴെ
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,880 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5,485 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ 280 രൂപയുടെ ഇടിവ് ഒരു പവൻ സ്വര്‍ണത്തിന് ഉണ്ടായിട്ടുണ്ട്.