ഒന്നര മാസം മുമ്പ് കാണാതായ രത്നാകരന്റെ മൃതദേഹം ക്ഷേത്രഭൂമിയില്‍ കണ്ടെത്തി
പുല്‍പ്പള്ളി : ഒന്നര മാസം മുമ്പ് കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം പുല്‍പ്പള്ളി സീതാദേവി ക്ഷേത്രഭൂമിയില്‍ കണ്ടെത്തി. പുൽപ്പള്ളി മണ്ഡപമൂല അശോകവിലാസത്തിൽ രത്നാകരന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രത്നാകരന വീട്ടിൽനിന്നും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മുതദേഹം കണ്ടെത്തിയത്.
രാവിലെ ഒമ്പത് മണിയോടെ തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്. പുല്‍പ്പള്ളി എസ്.ഐ. സി.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.