പെരിക്കല്ലൂരിൽ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പുൽപ്പള്ളി : കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും ( കെഇഎംയു) സുല്‍ത്താന്‍ ബത്തേരി അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.ബി ബാബുരാജും സംഘവും ചേര്‍ന്ന് പെരിക്കല്ലൂര്‍ ഡിപ്പോ കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടി.
കേണിച്ചിറ താഴമുണ്ട സ്വദേശികളായ താഴാനിയില്‍ കിരണ്‍ (20), കൊള്ളിയില്‍ വീട്ടില്‍ പ്രവീണ്‍ (28) എന്നിവരാണ് 109 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച കെ.എല്‍ 20 പി 7632 പള്‍സര്‍ 180 ബൈക്കും കസ്റ്റഡിയിലെടുത്തു. കേണിച്ചിറ ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണ് പിടിയിലായവര്‍.