September 20, 2024

സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

1 min read
Share

 

പുൽപ്പള്ളി : വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും സംയുക്തമായി പുൽപ്പള്ളി മരക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കെ.എൽ 73 എ 896 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവ് കണ്ടെടുത്ത് കേസെടുത്തു.

വാഹനം ഓടിച്ചിരുന്ന നമ്പ്യാർകുന്ന് സ്വദേശി പുളിക്കൽ വീട്ടിൽ നൗഫൽ ( 26 ) നെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ വാഹനവും കസ്റ്റഡിയിൽ എടുത്തു.

സുൽത്താൻ ബത്തേരി , നമ്പ്യാർകുന്ന് എന്നിവിടങ്ങളിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.