സ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില
സ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 43,880 രൂപയാണ് നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വര്‍ണത്തിന് 5,485 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.
അതേസമയം, ശനിയാഴ്ച ഒരു പവൻ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ, സെപ്റ്റംബറിലെ താഴ്ന്ന നിരക്കിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. സെപ്റ്റംബര്‍ 4-ന് രേഖപ്പെടുത്തിയ 44,240 രൂപയാണ് ഈ മാസം ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. ആഗോളതലത്തില്‍ നേരിയ ഉയര്‍ച്ചയിലാണ് ഇപ്പോള്‍ സ്വര്‍ണവില ഉള്ളത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 4.33 ഡോളര്‍ ഉയര്‍ന്ന് 1,923.38 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വില അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കുന്നത്.