സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
സ്വര്‍ണം വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ചെറിയ ആശ്വാസം. റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക് നീങ്ങുകയായിരുന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഒരു പവന് 120 രൂപയുടെ കുറവാണ് സംഭവിച്ചത്. അമേരിക്കൻ സ്വര്‍ണ വിപണിയിലെ നില പരിശോധിക്കുമ്ബോള്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44120 രൂപയാണ്. കഴിഞ്ഞ ദിവസം 44240 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചത്തേതാണ്. ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 44320 രൂപയായിരുന്നു. ഇതും കടന്ന് സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.