സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന : ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയര്‍ന്നത്. ഒരു ഗ്രാമിന് 5530 രൂപയും പവന് 44,240 രൂപയുമാണ് നിരക്ക്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,160 രൂപയായിരുന്നു വില.
അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 640 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയുമാണ് വില.