വിൽപ്പനക്കായി സൂക്ഷിച്ച 18 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ
മേപ്പാടി: മേപ്പാടി പഞ്ചമിക്കുന്ന് ഭാഗത്ത് വിദേശമദ്യം വിൽപ്പന നടത്തിക്കൊണ്ടിരിക്കെ ഒരാൾ അറസ്റ്റിൽ. മേപ്പാടി കാപ്പംകൊല്ലി സ്വദേശി പുന്നക്കോടൻ വീട്ടിൽ എ.കെ സുധീർഖാൻ (49) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 18 കുപ്പി ( 9 ലിറ്റർ) വിദേശമദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 4800 രൂപയും പിടിച്ചെടുത്തു.
അനധികൃതമായി വിദേശമദ്യം സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് റെയിഞ്ച്, സർക്കിൾ ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രിവൻ്റീവ് ഓഫീസർമാരായ ലത്തീഫ് കെ.എം, അബ്ദുൽ സലീം.വി എന്നിവരുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ് .കെ, പ്രജീഷ് .എം.വി, സുദീപ് .ബി, വിബിത.ഇ.വി, എക്സൈസ് ഡ്രൈവർമാരായ അബ്ദുറഹീം, അൻവർ കളോളി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അനധികൃതമായി വിദേശമദ്യം സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് റെയിഞ്ച്, സർക്കിൾ ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
10 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്. കൽപ്പറ്റ JFCM കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻ്റ്ചെയ്തു.