പനവല്ലിയിൽ മൂന്ന് ആഴ്ചയായി കടുവയുടെ വിളയാട്ടം : പ്രതിഷേധം ശക്തം
കാട്ടിക്കുളം : പനവല്ലി സർവ്വാണിയിൽ മൂന്ന് ആഴ്ചയായി കടുവയുടെ വിളയാട്ടം. പ്രദേശത്ത് പ്രതിഷേധം ശക്തമാവുന്നു. കടുവാ ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട പനവല്ലിക്കാര്‍ അര്‍ധരാത്രിയിലും പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ 20 ദിവസത്തോളമായി കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടും ഇതുവരെ കൂട് വെക്കുകയോ കടുവയെ തുരത്തുകയോ ചെയ്തിട്ടില്ല. ദിവസവും വനപാലകരെ പറഞ്ഞു വിടുക അല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപിച്ച് നാട്ടുകാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.
രണ്ട് ദിവസങ്ങളായി പട്ടാപകല്‍ പോലും കടുവ ജനവാസ മേഖലകളിലെ വീട്ടുമുറ്റത്തടക്കം ഇറങ്ങി നടക്കുകയാണ്. ഇത്രയൊക്കെയായിട്ടും ഉന്നത ഫോറസ്റ്റ് ഓഫീസര്‍മാരാരും ഇതുവരെ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് ഫോറസ്റ്റ് റെയ്ഞ്ചറുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് ഉച്ചയ്ക്ക് മുന്‍പ് കൂട് സ്ഥാപിക്കും എന്നുമുള്ള ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. കൂട് വെച്ചില്ലെങ്കില്‍ നാളെ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുമെന്നും നാട്ടുകാര്‍പറഞ്ഞു.